ഡോ പി രവിന്ദ്രനെ കാലിക്കറ്റ് സര്‍വകലാശാല വിസിയായി നിയമിച്ചു. ലോക്ഭവന്‍ ഇതു സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. കഴിഞ്ഞ ഒന്നര വര്‍ഷമായി കാലിക്കറ്റിലെ താല്‍ക്കാലിക വിസിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഡോ. രവീന്ദ്രന്‍.  നാലു വര്‍ഷത്തേക്കാണ് വിസി നിയമനം . ഇതു സംബന്ധിച്ച കേസ് ഹൈക്കോടതിയിലുള്ളതിനാല്‍ കോടതിവിധിക്ക് അനുസരിച്ചാവും നിയമനത്തിന്‍റെ സാധുത. 

ENGLISH SUMMARY:

Calicut University VC appointment is confirmed. Dr. P Ravindran has been appointed as the Vice-Chancellor of Calicut University for a four-year term, subject to the High Court's decision on a related case.