സോളര്‍ കേസില്‍ ഗണേഷ് കുമാര്‍ കുടുംബത്തോട് ഇത്രയും ദ്രോഹം ചെയ്യുമെന്നു ഒരിക്കലും വിചാരിച്ചില്ലെന്നു ചാണ്ടി ഉമ്മന്‍ എം.എല്‍.എ. തന്‍റെ പിതാവും ആര്‍. ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം അത്രത്തോളം ദൃഡമായിരുന്നെന്നും ഗണേഷ് കുമാറിന്‍റെ അമ്മയെ താന്‍ ആന്‍റിയെന്നുമാണ് വിളിക്കാറുള്ളത്. തന്നെ സ്നേഹിച്ചതുപോലെയാണ് ഉമ്മന്‍ചാണ്ടി ഗണേഷ്കുമാറിനെ സ്നേഹിച്ചിട്ടും തന്‍റെ കുടുംബത്തോട് ക്രൂരതയാണ് കാട്ടിയത്. സോളര്‍ കേസില്‍ വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജ് ആയെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. പത്തനാപുരം മാങ്കോട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്കുള്ള സ്വീകരണ സമ്മേളനം ഉദ്ഘടാനം ചെയ്യുകയായിരുന്നു ചാണ്ടി ഉമ്മന്‍.

ENGLISH SUMMARY:

Solar case controversies continue to surface in Kerala politics. Chandy Oommen has criticized Ganesh Kumar's actions towards his family, expressing surprise at the alleged betrayal given the close relationship between their fathers.