dalima-jojo-jamaat-event-explanation

ജമാഅത്തെ ഇസ്ലാമിയേയും വെൽഫെയർ പാർട്ടിയേയും ഇടതുപക്ഷം കടന്നാക്രമിക്കുന്നതിനിടെ ജമാഅത്തെ ഇസ്ലാമിയുടെ  വേദിയിൽ മന്ത്രി വി. അബ്ദുറഹ്മാനും ദലീമ ജോജോ എംഎൽഎയും. ജമാഅത്തുമായി കൂട്ടുകൂടാന്‍ പ്രതിപക്ഷ നേതാവ്  വി. ഡി സതീശന് ഒരു മടിയുമില്ലെന്ന് ഇന്നു രാവിലെ പോലും ആക്ഷേപം ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. അബ്ദുറഹ്മാൻ ജമാഅത്തെ ഇസ്ലാമി വേദിയിൽ എത്തിയതിനെക്കുറിച്ച് മൗനം പാലിച്ചു.

ജമാത്തെ ഇസ്ലാമിയുടെ മലപ്പുറം താനൂർ പുത്തെൻതെരുവിൽ നടന്ന ബൈത്തുസക്കാത്ത് പരിപാടിയിലാണ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടകനായി എത്തിയത്. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതെയും ഒരു പോലെ എതിർക്കണമെന്ന് വേദിയിൽ മന്ത്രി മന്ത്രി പറഞ്ഞു.

മുതിർന്ന ജമാഅത്തെ ഇസ്ലാമി നേതാവ് ടി.ആരിഫലി ഉൾപ്പടെയുള്ളവർ വേദിയിലുണ്ടായിരുന്നു. വടുതലയിൽ പാലിയേറ്റീവ് കെയർ ആസ്ഥാനം മന്ദിരം ഉദ്ഘാടന ചടങ്ങിലായിരുന്നു ദലീമ ജിജോ എത്തിയത്. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ അടക്കമുള്ള നേതാക്കളും വേദിയിലുണ്ടായിരുന്നു. പങ്കെടുത്തത് സന്നദ്ധസംഘടനയുടെ പരിപാടിയിലെന്ന വിശദീകരണവുമായി ദലീമ ജോജോ നൽകിയത്.

 പ്രതിപക്ഷ നേതാവ് വി ഡി സതീശന് ജമാഅത്തെ ഇസ്ലാമിയുമായി അടുത്ത ബന്ധമാണുള്ളതെന്ന് ഇന്നു രാവിലെ പോലും പറഞ്ഞ  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മന്ത്രി വി അബ്ദുറഹിമാൻ്റെ  ജമാഅത്തെ ഇസ്ലാമി പരിപാടിയിലെ സാന്നിധ്യത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.

ENGLISH SUMMARY:

CPM MLA Dalima Jojo faces controversy for attending a Jamaat-e-Islami event. The MLA clarified that she attended a volunteer organization's event and did not consider political implications.