പ്രളയക്കെടുതിയില്‍ നിന്ന് വയനാടിനെ കൈപ്പിടിച്ചുയര്‍ത്താന്‍ ഭക്ഷ്യോല്‍പ്പന്ന നിര്‍മാതാക്കളായ ഓര്‍ക്കല ഇന്ത്യ ഈസ്റ്റേണും സി.ഐ.ഐ ഫൗണ്ടേഷനും കൈകോര്‍ക്കുന്നു. ഓര്‍ക്ല ഇന്ത്യയുടെ CSR പദ്ധതി ‘വണ്‍ വിത്ത് വയനാട്’ സംരംഭത്തിലൂടെ നവീകരിച്ച സ്മാര്‍ട്ട് അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു. 15 എണ്ണത്തില്‍ ആറെണ്ണം ടി.സിദ്ദിഖ് എം.എല്‍.എ നാടിന് കൈമാറി. ശിശു സൗഹൃദ ശുചിമുറികള്‍, ആധുനിക അടുക്കളകള്‍, ടൈല്‍ പാകിയ തറ, അറിവ് പകരുന്ന ചിത്രങ്ങള്‍ എന്നിവ അങ്കണവാടിയുടെ പ്രത്യേകതകള്‍. ബാല അഥവ ബില്‍ഡിങ് ആസ് ലേണിങ് എയ്ഡ് എന്ന സങ്കല്‍പ്പത്തിലാണ് കെട്ടിടങ്ങളുടെ നിര്‍മാണം