നാളെ നട അടയ്ക്കാനിരിക്കെ ശബരിമല സന്നിധാനത്ത് വൻ തിരക്ക്. സന്നിധാനത്ത് തമ്പടിച്ചിരുന്നവരെ ഒഴിവാക്കി. കാത്ത് നിൽപ് മരക്കൂട്ടം വരെ നീളുന്നുണ്ട്. നാളെ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം പമ്പയിൽ നിന്നും തീർത്ഥാടകരെ കടത്തി വിടില്ല.
ശബരിമല സന്നിധാനത്ത് തമ്പടിച്ചിരുന്നവരെ അവിടുന്ന് നീക്കി. നാളെ വൈകുന്നേരത്തിനു മുൻപ് പരമാവധി തീർത്ഥാടകർക്ക് ദർശനം ഒരുക്കാനാണ് ക്രമീകരണം. പമ്പയിൽ നിന്ന് നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. . ശനി ഞായർ ദിവസങ്ങൾ വന്നതും തമിഴ്‌നാട്ടിൽ പൊങ്കൽ കഴിഞ്ഞതും തീർത്ഥാടകരുടെ എണ്ണം കൂടാൻ കാരണമായതായി കരുതുന്നു. മുൻകാലങ്ങളിൽ ഇത്ര തിരക്ക് ഉണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പടിപൂജയ്ക്കായി ഒന്നര മണിക്കൂറും എഴുന്നള്ളത്തിനായി അരമണിക്കൂറും പതിനെട്ടാം പടി അടച്ചിടുന്നതും കാത്തുനിൽപ്പ് നീളാൻ കാരണമാകും.. എഴുന്നള്ളത്തും നായാട്ടുവിളിയും ഇന്ന് അവസാനിക്കും. നെയ്യഭിഷേകം രാവിലെ അവസാനിച്ചിരുന്നു. ഇന്ന് ശരംകുത്തി വരെയാണ് എഴുന്നള്ളത്ത്. നാളെ വൈകിട്ടാണ് കുരുതി ചടങ്ങുകൾ. നാളെക്കൂടി മാത്രമാണ് തീർത്ഥാടകർക്ക് ദർശനത്തിന് അനുമതി. മറ്റന്നാൾ രാവിലെ പന്തളം രാജപ്രതിനിധിയുടെ മാത്രം ദർശനത്തിന് ശേഷം നടയടയ്ക്കും. തിരുവാഭരണ പേടകങ്ങൾ തിരികെ പന്തളത്തിന് കൊണ്ടുപോകും