kanthapuram-aboobacker-political-remarks

കേരളയാത്രയുടെ സമാപനവേദിയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നടത്തിയ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് കാന്തപുരം എ.പി  അബൂബക്കര്‍ മുസല്യാര്‍. ഒരോരുത്തരും അവരുടെ അഭിപ്രായമാണ് പറഞ്ഞത്. തലശ്ശേരി കലാപകാലത്ത് സഖാക്കൾ പള്ളിക്ക് കാവൽ നിന്നിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്  കാറിൽ കയറ്റുന്നവരെ സൂക്ഷിച്ച് കാറിൽ കയറ്റണമെന്ന് വി.ഡി സതീശന്‍ മറുപടി പറഞ്ഞതോടെയാണ് പ്രസംഗങ്ങള്‍ ചര്‍ച്ചയായത്.

കാന്തപുരം എ.പി  അബൂബക്കര്‍ മുസ്​ല്യാര്‍ നയിച്ച കേരള യാത്രയുടെ സമാപനത്തിലാണ്  മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്ക് വിഡി സതീശന്‍റെ  മറുപടി.വര്‍ഗീയ കലാപങ്ങളെ എല്ലാക്കാലുത്തും സിപിഎം തടഞ്ഞിട്ടുണ്ടെന്നായിരുന്നു പിണറായി വിജയന്‍റെ പരാമര്‍ശം.  തലശേരി കലാപകാലത്ത് സഖാക്കള്‍. 

പള്ളിക്ക് കാവല്‍ നിന്നത് പരാമര്‍ശിച്ചായിരുന്നു മുഖ്യമന്തിയുടെ പ്രസംഗം.തുടര്‍ന്ന് സംസാരിച്ച വിഡി സതീശന്‍  കാറിൽ കയറ്റുന്നവരെ സൂക്ഷിച്ച് കാറിൽ കയറ്റണമെന്ന് മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചു. അവർ വിദ്വേഷം പ്രസംഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും വി ഡി സതീശന്‍ മുഖ്യമന്ത്രിയോട്  പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന നിലാടിലാണ്  കാന്തപുരം എ.പി  അബൂബക്കര്‍ മുസല്യാര്‍ .

മനുഷ്യര്‍ക്കൊപ്പം എന്ന മുദ്രാവാക്യത്തെ അനുകൂലിച്ചാണ് എല്ലാവരും സംസാരിച്ചതെന്നും കാന്തപുരം എ.പി  അബൂബക്കര്‍ മുസ്​ല്യാര്‍ പറഞ്ഞു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി  വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ആഗോള അയ്യപ്പസംഗമസമയത്ത് മുഖ്യമന്ത്രി കാറില്‍ കയറ്റിയതും വര്‍ഗീയ പരാമര്‍ശങ്ങളെ  മുഖ്യമന്ത്രി തള്ളിപറയാതെ ഇരുന്നതും നേരത്തെ ചര്‍ച്ചയായിരുന്നു.

ENGLISH SUMMARY:

Kanthapuram AP Aboobacker Musliyar refrains from responding to the political remarks made by the Chief Minister and the Leader of the Opposition at the closing ceremony of Kerala Yatra. He stated that everyone expressed their own opinions and supported the motto 'With Humanity'.