കലോല്‍സവ വേദിയില്‍ ഉറുദു ഗസൽ മത്സരം വിരഹപ്രവാഹം കൊണ്ട് സമ്പന്നം. ഹൃദയത്തിന്റെ ലഹരി പാടി മത്സരിച്ചപ്പോൾ പൊക്കുവെയിലിനു പോലും വിഷാദ ഛായ വന്നു. മത്സരാർഥികളെല്ലാം പാടിയതില്‍ പ്രണയവിരഹയിരുന്നു ആശയം. നിരാശയും വിരഹവും കാത്തിരിപ്പും നിഴലായ് വീണു പടർന്ന കാമുക ഹൃദയങ്ങള്‍ വേദിയില്‍ ഒഴുകി നടന്നു.
അറബി നാട്ടിൽ പിറവികൊണ്ടതെങ്കിലും സമുദ്രങ്ങൾ താണ്ടി പാശ്ചാത്യ നാട്ടിലും ഉറുദു ഗസൽ വിരഹമായ് പടർന്നു. ഹൃദയത്തിലെ താളമാണെൻ ലഹരിയെന്നു പാടിയ ഏകാകിയുടെ ഈണവുമായി ഇടക്കെപ്പോഴോ ഉറുദു ഗസലിന്റെ ഹങ്കാമ ഈരടികളും വേദിയിൽ കേട്ടു.
കലോല്‍സവ വേദിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 210 പോയിന്റുമായി കണ്ണൂര്‍ മുന്നിലാണ്. 208 പോയിന്റുമായി കോഴിക്കോടും, 206 പോയിന്റുമായി തൃശൂരും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.