കലോൽസവ വേദികളിൽ മാത്രമല്ല, വേദികളിലേക്കെത്തുന്ന ട്രെയിനിലും ബസിലുംവരെ അതിന്റെ ആവേശമുണ്ട്. കണ്ണൂരിൽനിന്ന് തൃശൂരിലേക്ക് ട്രെയിനിൽ പുറപ്പെട്ട കുട്ടിപട്ടാളത്തിന്റെ ആവേശം നേരിട്ട് പകർത്തി മനോരമ ന്യൂസ് പ്രതിനിധികൾ.
കണ്ണൂർ സിഎച്ച് മെമ്മോറിയൽ സ്കൂളിലെ 20 കുട്ടികളും 2 അധ്യാപകരുമാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. ദഫ്മുട്ട്, വട്ടപ്പാട്ട് മത്സരത്തിനാണ് കുട്ടികൾ എത്തുന്നത്. വട്ടപാട്ടും , സിനിമ പാട്ടുമൊക്കെയായി ശരിക്കും വൈബിലാണ് വിദ്യാര്‍ഥികളും അധ്യാപകരും.