കൊല്ലത്ത് കായിക വിദ്യാർത്ഥിനികൾ ജീവനൊടുക്കി. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം . പ്ലസ് ടു, പത്താംക്ലാസ് വിദ്യാർത്ഥിനികളാണ് ഇരുവരും. തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികളാണ്. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്നാണ് ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നത്.
രാവിലെ അഞ്ചുമണിയോടെ പ്രാക്ടീസിനു പോകാനായി മറ്റു വിദ്യാര്‍ഥികളും വാര്‍ഡനും എത്തി വാതില്‍ തട്ടിയെങ്കിലും തുറക്കാതായതോടെ തള്ളിത്തുറക്കുകയായിരുന്നു. രണ്ടു ഫാനുകളിലായി ഇരുവരും തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. മരണത്തിന്റെ കാരണം വ്യക്തമല്ല. സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെ ഹോസ്റ്റലിലെത്തി കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ്.
പുലര്‍ച്ചെ രണ്ടുമണിവരെ ഇരുവരേയും കണ്ടിരുന്നുവെന്ന് മറ്റ് വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം നടത്തി വരികയാണ്.