ajithkumar-rajesh

എക്സൈസിൽ വിചിത്ര പരിഷ്കാരവുമായി എക്സൈസ് കമ്മീഷണർ എം.ആർ അജിത് കുമാർ. എക്സൈസ് ഉദ്യോഗസ്ഥർ എക്സൈസ് മന്ത്രിക്ക് എസ്കോർട്ട് പോകണമെന്ന് കമ്മീഷണറുടെ ഉത്തരവ്. 

മന്ത്രിയുടെ പരിപാടി നടക്കുന്ന ജില്ലകളിലെല്ലാം അതത് ജില്ലകളിലെ ഉദ്യോഗസ്ഥർ മന്ത്രിക്ക് എസ്കോർട്ട് നൽകണം . ഇന്നലെ ചേർന്ന ഡെപ്യൂട്ടി കമ്മീഷണർ മാരുടെയും ജോയിൻ്റ് കമ്മീഷണർമാരുടെയും യോഗത്തിലാണ്  

നിർദേശം നൽകിയത്. ആവശ്യത്തിന് ഉദ്യോഗസ്ഥരോ വാഹനങ്ങളോ ഇല്ലാതെ എക്സൈസ് നട്ടം തിരിയുമ്പോഴാണ് കമ്മീഷണറുടെ നിർദേശം. മന്ത്രിക്ക് എസ്കോർട്ട് നൽകുന്ന ദിവസം എൻഫോഴ്സ്മെന്റ് നടപടികൾ വേണ്ടെന്നും കമ്മീഷണർ നിര്‍ദേശിച്ചു. ഇന്നലെ ചേർന്ന യോഗത്തിന്റെ മിനുറ്റ്സിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തി. അതേസമയം, എക്സൈസ് കമ്മീഷണറുടെ നിർദേശം വകുപ്പു മന്ത്രി അറിയാതെയെന്നാണ് വിവരം. എക്സൈസ് കമ്മീഷണറുടെ നിർദേശത്തെക്കുറിച്ച് അറിയില്ലെന്നും അങ്ങനെയൊരു ഉത്തരവിന് സാധ്യതയുമില്ലെന്നാണ് എക്സൈസ് മന്ത്രിയുടെ ഓഫിസിന്റെ പ്രതികരണം.

ENGLISH SUMMARY:

Excise Minister Escort Kerala is now mandatory as per the recent controversial order from the Excise Commissioner. This directive instructs excise officials in districts hosting the minister's events to provide escort services, raising concerns amidst existing resource constraints within the department.