കുറിഞ്ഞി മലകളുടെയും കുറിഞ്ഞി സസ്യത്തിന്റേയും സംരക്ഷണത്തിനായി അക്ഷീണം പ്രവർത്തിച്ച ജി.രാജ്കുമാർ അന്തരിച്ചു. മൂന്നാർ , പഴനി മലനിരകൾ, അശാംബു ഹിൽസ് തുടങ്ങി കേരള - തമിഴ് നാട് വനമേഖലയിലെ പുൽമേടുകളെയും അവയുടെ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാനായി പ്രവർത്തിച്ചു. കുറിഞ്ഞി യാത്രകൾ പഠന ക്യാംപുകൾ എന്നിവയിലൂടെ പശ്ചിമഘട്ട സംരക്ഷണത്തിന്റെ പ്രചാരകനായി. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ജീവിതചര്യയാക്കിയ വ്യക്തിയാണ് കടന്നു പോകുന്നത്. കുറിഞ്ഞി ഉദ്യാനം യാഥാർഥ്യമാക്കുന്നതിലും വലിയ പങ്കു വഹിച്ചു. തിരുവനന്തപുരം സ്വദേശിയാണ് . എസ്.ബി.ടി ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം നാളെ രാവിലെ 10.30 ന് തൈക്കാട് ശാന്തി കവാടത്തിൽ