ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിതയ്ക്ക് റേഷന്‍ കാര്‍ഡ്. സിസ്റ്റര്‍ റാണിറ്റ് ഉള്‍പ്പെടെ കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് കന്യാസ്ത്രീകൾക്ക് റേഷൻ കാർഡ് കൈമാറി. ജില്ലാ സപ്ലൈ ഓഫീസർ മഠത്തിലെത്തിയാണ് കാർഡുകൾ കൈമാറിയത്. നേരത്തെ തങ്ങളുടെ ജീവിതദുരിതം സിസ്റ്റര്‍ റാണിറ്റ് വെളിപ്പെടുത്തിയിരുന്നു. കേസില്‍ നിയമപോരാട്ടം തുടരുമെന്ന് സിസ്റ്റർ റാണിറ്റ് വ്യക്തമാക്കി.
സഭാനേതൃത്വത്തിന്‍റെ നിശബ്ദത വേദനിപ്പിക്കുന്നുവെന്നും സര്‍ക്കാരിന്‍റെ പിന്തുണയുണ്ടെന്നും സിസ്റ്റര്‍ റാണിറ്റ് പറഞ്ഞു. കേസില്‍ സ്പെഷ്യൽ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂട്ടറെ അനുവദിക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും ലഭിച്ചില്ലെങ്കിലും നിയമപോരാട്ടം തുടരുമെന്ന് സിസ്റ്റർ സിസ്റ്റർ റാണിറ്റ് കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം ഉണ്ടെങ്കിലും അത് അതിജീവിക്കുമെന്നും സിസ്റ്റർ റാണിറ്റ് മനോരമ ന്യൂസിനോട് പറഞ്ഞു.