കോട്ടയം ഉഴവൂരിൽ തോക്കുമായി സ്കൂട്ടറിൽ പോകുമ്പോൾ അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകൻ മരിച്ചു. ഉഴവൂർ പയസ് മൗണ്ട് സ്വദേശി ജോബി ഓക്കാട്ടിൽ ആണ് മരിച്ചത്. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞപ്പോൾ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. തോക്കിൽ പെട്ടെന്ന് പിടിച്ചപ്പോൾ അബദ്ധം പറ്റിയതാണെന്നാണ് വിവരം. തോക്കിന് ലൈസൻസ് ഉള്ളതാണെന്ന് കുറവിലങ്ങാട് പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി വീടിനു സമീപത്തുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് സംഭവമുണ്ടായത്. വണ്ടി മറിഞ്ഞപ്പോള്‍ പെട്ടെന്ന് കൈകൊണ്ട് തോക്ക് പിടിച്ചപ്പോഴാണ് അപകടം. എന്തിനാണ് രാത്രിയില്‍ തോക്ക് കൈവശം വെച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.