മകരവിളക്കിന് രണ്ട് ദിവസം ശേഷിക്കെ സന്നിധാനത്ത് തീര്‍ഥാടകര്‍ നിറഞ്ഞു തുടങ്ങി.കിട്ടുന്ന ഇടങ്ങളില്‍ പര്‍ണശാല കെട്ടിയും വിരിവച്ചുമാണ് മകരവിളക്ക് വരെ തീര്‍ഥാടകര്‍ സന്നിധാനത്ത് തങ്ങുന്നത്.സന്നിധാനത്ത് തമ്പടിക്കുന്ന തീര്‍ഥാടകരെക്കൂടി കണക്കിലെടുത്താണ് ഓണ്‍ലൈന്‍ ബുക്കിങ് കുറച്ചത്
പാണ്ടിത്താവളം അടക്കം വനമേഖലയോട് ചേര്‍ന്ന പ്രദേശത്തൊക്കെ തീര്‍ഥാടകര്‍ തമ്പടിച്ചു കഴിഞ്ഞു. മലയാളികളും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരടക്കം മഞ്ഞും വെയിലുമേറ്റ് മകരവിളക്ക് കാത്തിരിക്കുകയാണ്. പുല്ലുമേട് വഴി കടന്നു വരുന്ന തീര്‍ഥാടകരുടേയും എണ്ണംകൂടി. പാണ്ടിത്താവളത്തില്‍ തമ്പടിച്ചവരില്‍ കുറേയേറെപ്പേര്‍ മകരവിളക്ക് കാണാനായി പുല്ലുമേട്ടിലേക്ക് കയറും. വര്‍ഷങ്ങളായി തമ്പടിച്ച് മകരവിളക്ക് കാണുന്നവരാണ് ഏറെയും.
വനമേഖലയില്‍ വന്യമൃഗശല്യം അടക്കം ഒഴിവാക്കാനായി ബോര്‍ഡ് ലൈറ്റുകളടക്കം ക്രമീകരിച്ചു. തീപിടിത്ത ഭീഷണിയുള്ളതിനാല്‍ അടുപ്പുകൂട്ടി പാചകം ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. പകരം എല്ലാ സ്ഥലത്തും അന്നദാനം നടത്തും. ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന പുല്ലുമേട്,പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു