ഈ മാസം 21ന് സൂചനാ പണിമുടക്ക് നടത്താൻ സിനിമാ സംഘടനകൾ. തിയറ്ററുകൾ അടച്ചിട്ടും ഷൂട്ടിംഗ് അടക്കം നിർത്തിവച്ചുമാണ് സമരം. ചര്‍ച്ചകള്‍ക്കായി സംഘടനകൾ നാളെ കൊച്ചിയിൽ യോഗം ചേരും. ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചില്ലെങ്കിൽ സമരം നീളും.
ജിഎസ്ടിക്ക് പുറമേ ഈടാക്കുന്ന വിനോദനികുതി പിൻവലിക്കുക, സിനിമ തിയേറ്ററുകൾക്ക് അടക്കം പ്രത്യേക വൈദ്യുതി താരിഫ് നടപ്പാക്കുക എന്നിവയാണ് സംഘടനകളുടെ പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങൾ. സിനിമാ വ്യവസായത്തിന്റെ സ്വഭാവം മനസ്സിലാക്കി നഷ്ടം കുറക്കാനുള്ള സാഹചര്യം സിനിമ മേഖലയ്ക്ക് സർക്കാർ ഒരുക്കി നൽകണമെന്ന ആവശ്യവും സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
നേരത്തെ നിർമ്മാതാക്കളുടെ സംഘടന ഈ ആവശ്യമായി മുഖ്യമന്ത്രി പിണറായി വിജയനോടടക്കം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ പോംവഴി ഇല്ല എന്ന് മാത്രമല്ല വീണ്ടും ചർച്ച നടത്താം എന്നുള്ള ഒരു വാഗ്ദാനമാണ് എപ്പോഴും സർക്കാർ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ഈ ചര്‍ച്ചയ്ക്കായി കൃത്യമായ തീയതി നിശ്ചയിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് 21ന് സൂചനാ പണിമുടക്ക് നടത്താൻ തീരുമാനമായത്. നേരത്തെ 22ന് സമരം നടത്തുമെന്നാണ് തീരുമാനമുണ്ടായിരുന്നതെങ്കിലും പിന്നീട് അത് ഒരു ദിവസം നേരത്തെ 21ന് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
സമരത്തില്‍ പിന്തുണ തേടി നാളെ നിർമാതാക്കളുടെ സംഘടന മറ്റ് വിവിധ സിനിമാ സംഘടനകളുമായി നാളെ ചര്‍ച്ച നടത്തും. രാവിലെ നിർമാതാക്കളുടെ സംഘടന യോഗം ചേരും. ശേഷം ഉച്ച തിരിഞ്ഞ് അമ്മയുടെയും സെക്റ്റയുടെയും ഭാരവാഹികളുമായി സിനിമ നിർമാതാക്കൾ ചർച്ച നടത്തും