കോഴിക്കോട് മുണ്ടിക്കല്‍ താഴത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അതിഥി തൊഴിലാളിയടക്കം രണ്ടു പേര്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. കുന്ദമംഗലം സ്വദേശി സതീശും ഉത്തര്‍പ്രദേശ് സ്വദേശി ശിവശങ്കറുമാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം