സര്‍ക്കാര്‍നയങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ക്വാറികളും ക്രഷറുകളും അടച്ചിട്ട് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ക്വാറികളില്‍ അനധികൃതമായി പിഴയീടാക്കി ഇതര സംസ്ഥാന ലോബികളെ സര്‍ക്കാര്‍ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് ജനുവരി 26 മുതല്‍ സമരത്തിലേക്ക് നീങ്ങുന്നത്. ഇതോടെ കേരളത്തിലെ നിര്‍മ്മാണ മേഖല പൂര്‍ണമായി സ്തംഭിക്കും.
സംസ്ഥാനത്ത് ക്വാറി ഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത ക്ഷാമം തുടരുന്നതിനിടെയാണ് ക്വാറികളും ക്രഷറുകളും അടച്ചിട്ട് ജനുവരി 26 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. ഒരു ക്യുബിക് എം സാന്‍റ് 45ല്‍ നിന്നും 65 രൂപവരെയെത്തി. മെറ്റലിനും വില വര്‍ധച്ചു. നിലവില്‍ ലൈസന്‍സോടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് നൂറില്‍ താഴെ ക്വാറികള്‍ മാത്രമാണ്. ക്വാറി ഉടമകള്‍ സമരത്തിലേക്ക് നീങ്ങിയാല്‍ സംസ്ഥാനത്തെ നിര്‍മ്മാണ മേഘല പൂര്‍ണമായും സ്തംഭന അവസ്ഥയിലേക്ക് നീങ്ങും. ലൈസന്‍സ് പുതുക്കി ലഭിക്കുന്നതിലെ പ്രശ്നങ്ങളും, ഇതര സംസ്ഥാന ലോബികളെ സഹായിക്കുന്ന സര്‍ക്കാര്‍ നയങ്ങളുമാണ് സമരത്തിലേക്ക് നീങ്ങാനുള്ള പ്രധാന കാരണം.
സമരം ആരംഭിച്ചാല്‍ ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തിയെ ഉള്‍പ്പടെ പ്രതികൂലമായി ബാധിക്കും. മാര്‍ച്ച് 31ന് മുന്‍പായി പണി പൂര്‍ത്തിയാക്കേണ്ട സര്‍ക്കാര്‍ കരാറുകരെയും പ്രതിസന്ധിയിലാക്കും.