രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് തീവ്രത കൂടിയ പീഡനമെന്നും മുകേഷിന്‍റേത് കുറഞ്ഞതും എന്ന് പറഞ്ഞ് വിവാദത്തിലായ ലസിത നായര്‍ വീണ്ടും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ്. നേരത്തേയും ലസിതയായിരുന്നു പ്രസിഡന്‍റ്.
ബിന്ദു ചന്ദ്രമോഹനാണ് ജില്ലാ സെക്രട്ടറി. പന്തളം നഗരസഭാ അധ്യക്ഷ സ്ഥാനാര്‍ഥി കൂടി ആയിരുന്നു ലസിതാ നായര്‍. പക്ഷേ എട്ടാം വാര്‍ഡില്‍ നാലാമതായിപ്പോയി.
പാര്‍ട്ടിയില്‍പ്പെട്ടവര്‍ തന്നെ കാലുവാരിയെന്നും ലസിതാ നായര്‍ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം പന്തളം നഗരസഭാ പ്രതിപക്ഷ നേതാവായിരുന്നു.