സംസ്ഥാനത്ത് കോടതികളില്‍ വ്യാപക ബോംബ് ഭീഷണി. കാസര്‍കോട്, മഞ്ചേരി, ഇടുക്കി, തലശേരി കോടതികളിലാണ് ഇ-മെയിലിലൂടെ ഭീഷണിയെത്തിയത്. ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു. കോടതി നടപടികൾ തടസ്സപ്പെട്ടിട്ടില്ല. ലക്ഷ്യം ശ്രീലങ്കന്‍ ഈസ്റ്റര്‍ മോഡല്‍ ആക്രമണമെന്നാണ് സന്ദേശത്തില്‍ പറയുന്നത്.
കോടതിക്ക് സമീപം റിമോട്ട് കൺട്രോൾ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ട്. ബോംബുകൾ പൊട്ടിത്തെറിച്ചില്ലെങ്കിൽ ചാവേർ ആക്രമണം ഉണ്ടാകുമെന്നും മെയിലില്‍ പറയുന്നു. തമിഴ് ലിബറേഷൻ ആർമിയുടെ പേരിലാണ് സന്ദേശമെത്തിയത്. മുഹമ്മദ് അസ്ലം വിക്രം എന്നയാളാണ് സന്ദേശം അയച്ചിരിക്കുന്നത്.