തൃശൂര്‍ വടക്കാഞ്ചേരി ആര്യംപാടം സര്‍വോദയം സ്കൂളില്‍ കടന്നല്‍ ആക്രമണം. പതിനാലു വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു. വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്.
വടക്കാഞ്ചേരി ആര്യംപാട് സര്‍വോദയം സ്കൂളിലെ വിദ്യാര്‍ഥികള്‍ പി.ടി. പീരിയഡില്‍ പരിശീലനത്തിനായി ക്ലാസിന് പുറത്തായിരുന്നു. ഈ സമയത്തായിരുന്നു കൂടിളകി കടന്നല്ലുകള്‍ എത്തിയത്. ഒരു ക്ലാസിലെ കുട്ടികള്‍ മാത്രമാണ് പി.ടി. പീരിയഡില്‍ പുറത്തിറങ്ങിയത്. കടന്നല്‍ ആക്രമണം വന്നതോടെ ക്ലാസിലേക്ക് തിരിച്ച് ഓടിക്കയറി. രക്ഷാപ്രവര്‍ത്തനത്തിനായി അധ്യാപകര്‍ പുറത്തിറങ്ങി. സ്കൂള്‍ പരിസരത്ത് ചവറിന് തീയിട്ട് കടന്നലുകളെ തുരത്തി. ഇതോടെയാണ്, ആശങ്ക ഒഴിഞ്ഞത്.
വിദ്യാര്‍ഥികള്‍ക്ക് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ നല്‍കി. സ്കൂളിനടുത്ത് വനമേഖലയാണ്. ഇവിടെ നിന്നാണ് കൂടിളകി കടന്നല്ലുകള്‍ കൂട്ടമായി എത്തിത്. ഇനിയും കടന്നല്ലുകള്‍ വനമേഖലയിലുണ്ട്. ഇനിയും കൂടിളകി വരുമോയെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാര്‍ഥികളാണ്.