ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ.പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന്‍റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. ദ്വാരപാലക ശില്‍പങ്ങളുടെ കേസിലാണ് പത്മകുമാര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം അപഹരിച്ച കേസിലും പത്മകുമാറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.