വി.ഡി.സതീശനെ ലക്ഷ്യമിട്ട് പി.സരിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കിടെയാണ് സരിന്‍റെ പോസ്റ്റ് പുറത്തുവന്നിരിക്കുന്നത്.
'വലതുവശത്തെ കള്ളൻ... ഉടൻ പ്രേക്ഷകർക്കു മുന്നിലേക്ക്. കള്ളി വെളിച്ചത്തായിത്തുടങ്ങിയിട്ടുണ്ട്,' എന്നാണ് വി.ഡി.സതീശന്‍റെ പോസ്റ്റര്‍ പങ്കുവച്ച് സരിന്‍ കുറിച്ചത്.
പുനര്‍ജനി പദ്ധതിക്കായുള്ള വിദേശഫണ്ട് പിരിവില്‍ വി.ഡി.സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ അവിശുദ്ധ ബന്ധമെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. സതീശന്‍റെ വിദേശയാത്രയുടെ ചെലവ് വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പണപ്പിരിവിനായുള്ള സതീശന്‍റെ വിദേശയാത്രയുടെ വിമാനടിക്കറ്റും താമസസൗകര്യവും മറ്റ് ചെലവുകളുമെല്ലാം വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണ്.അതുകൊണ്ട് തന്നെ പണപ്പിരിവ് യാത്രക്ക് പിന്നില്‍ സതീശനും ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അമീര്‍ അഹമ്മദും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടും ഗൂഢാലോചനയുമുണ്ടെന്ന് സംശയമാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്.
എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വരുന്നതല്ലാതെ, സി.ബി.ഐ അന്വേഷണത്തിന് വിടാനുള്ള തീരുമാനം സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. നിയമവശം പരിശോധിച്ച് അടുത്ത ആഴ്ചയോടെ അന്തിമതീരുമാനമെന്നതാണ് നിലപാട്