ആലപ്പുഴയില്‍ റേഷന്‍ കടകളിലെ അരിയില്‍ പുഴു. ആലപ്പുഴ, അരൂര്‍, തുറവൂര്‍ മേഖലകളിലെ കടകളിലാണ് പുഴുവിനെ കണ്ടെത്തിയത്. ചാക്കുകളിലെ അരി കട്ടപിടിച്ച നിലയിലാണ്. ഇതോടെ റേഷന്‍ കടകളിലെത്തിയവര്‍ അരി വാങ്ങാതെ മടങ്ങി. കോങ്കേരി മാർക്കറ്റിലെ റേഷൻ കടയിൽ പൊട്ടിച്ച രണ്ട് ചാക്ക് അരിയും ഉപയോഗിക്കാനാകാത്തതാണ്. ഡിസംബർ അവസാന ആഴ്ച തുറവൂരിലെ ഗോഡൗണിൽ നിന്നാണ് അരി എത്തിച്ചത്. ഈ അരി മന്ത്രിമാരെ തീറ്റിക്കണമെന്ന വീട്ടമ്മയുടെ ശബ്ദ സന്ദേശവും പുറത്തായി.