സൂപ്പര്‍ ക്രോസ് ബൈക്ക് റേസിന് പിന്നാലെ ഉണങ്ങി നശിച്ച കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം പൂര്‍വസ്ഥിതിയിലാക്കുമെന്ന്, കരാറു കമ്പനി ഉറപ്പു നല്‍കിയെന്ന് മേയര്‍. ഈ മാസം പതിനഞ്ചിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കും. അതെ സമയം സ്റ്റേഡിയം വിട്ടുനല്‍കയതിന് പിന്നില്‍ അഴിമതിയെന്നാണ് പ്രതിപക്ഷ ആരോപണം.
ബൈക്ക് റേസ് മത്സരത്തിനായി പലകവിരച്ച്മണ്ണിട്ട് ഉറപ്പിച്ചതോടെയാണ് അന്തരാഷ്ട്ര നിലവാരത്തിലുണ്ടായിരുന്ന പുല്‍മൈതാനം ഉണങ്ങി കരിഞ്ഞ് കുണ്ടും കുഴിയുമായത്. സ്റ്റേഡിയം പൂര്‍വസ്ഥിതിയിലാക്കി നല്‍കണമെന്ന കരാറിലായിരുന്നു കൈമാറ്റം. ബൈക്ക് റേസ് മത്സരം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും പണികള്‍ എങ്ങുമെത്തിയിട്ടില്ല. ജനുവരി പതിനഞ്ചിനകം പുല്‍മൈതാനം പൂര്‍വസ്ഥിതിയിലാക്കുമെന്ന് ബൈക്ക് റേസ് നടത്തിപ്പുകാര്‍ ഉറപ്പു നല്‍കിയെന്ന് സ്റ്റേഡിയത്തില്‍ പരിശോധന നടത്തിയ മേയര്‍ വ്യക്തമാക്കി.
സ്റ്റേഡിയത്തിന്‍റെ നടത്തിപ്പു ചുമതല കേരള ഫുഡ്ബോള്‍ അസോസിയേഷനാണ്. പുല്‍മൈതാനത്തിന്‍റെ നിലവിലെ സാഹചര്യവും പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതും കാരാറില്‍ പങ്കാളികളായ കെ.എഫ്.എ ആണ് സ്റ്റേഡിയം കൈമാറിയതടക്കം വലിയ അഴിമതി ഉണ്ടെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു ഐ.എസ്.എല്‍ മത്സരങ്ങള്‍ക്ക് വേദിയാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മൈതാനം നശിച്ചത് ഫുട്ബോള്‍ പ്രേമികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിട്ടുണ്ട്