sabarimala-gold-2

ശബരിമല സ്വര്‍ണക്കൊള്ളയുടെ വ്യാപ്തിയേറുന്നു. വന്‍കൊള്ളയുടെ വിവരങ്ങളാണ് എസ്‌ഐടി അന്വേഷണത്തില്‍ പുറത്തുവരുന്നത്. ശ്രീകോവിലിലെ  പ്രഭാമണ്ഡലത്തിലുണ്ടായിരുന്ന സ്വര്‍ണവും കൊള്ളയടിച്ചു. ഏഴുപാളികളിലെ സ്വര്‍ണം നഷ്ടമായെന്ന് കണ്ടെത്തല്‍. ശിവ, വ്യാളീ രൂപങ്ങളിലെ സ്വര്‍ണവും കവര്‍ന്നു. എസ്ഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിലാണ് നിര്‍ണായക കണ്ടെത്തലുകളുള്ളത്. കസ്റ്റഡി അപേക്ഷ റിപ്പോര്‍ട്ട് മനോരമ ന്യൂസിന് ലഭിച്ചു. 

പ്രഭാമണ്ഡലത്തിലും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവ, വ്യാളീരൂപങ്ങിലും  പൊതിഞ്ഞ സ്വര്‍ണം കടത്തികൊണ്ടുപോയതായി.  ഇവ ചെന്നൈയിലെ  സ്മാര്‍ട്ട് ക്രിയേഷനിൽ എത്തിച്ചാണ് വേര്‍തിരിച്ചതെന്നും എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നു. പ്രതികള്‍ ഹാജരാക്കിയ സ്വര്‍ണത്തേക്കള്‍ കൂടുതൽ   ഇനി  കണ്ടെത്താനുണ്ട്. ഇതിനായി  അന്വേഷണം തുടരുകയാണെന്നും എസ്ഐടി  റിപ്പോര്‍ട്ടിൽ പറയുന്നു. പണിക്കൂലിയായി എടുത്ത സ്വർണം കേസിലെ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കി.

അതേസമയം, സോണിയാഗാന്ധിയെ കണ്ടതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി  എസ്.ഐ.ടിയോട് വെളിപ്പെടുത്തി.. ഇന്നലെയാണ് പോറ്റിയെ എസ്.ഐ.ടി വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തത്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ അടുത്ത ആഴ്ച വീണ്ടും ചോദ്യം ചെയ്യും. 

ENGLISH SUMMARY:

The SIT investigation into the Sabarimala gold theft has revealed the scale of a massive and systematic heist. Gold from the Prabhamandalam and seven layers of temple structures was found to be missing. Gold embedded in the Shiva and Vyalī figures was also allegedly removed and transported to Chennai. The SIT informed the High Court that more gold remains to be recovered beyond what has already been seized. Investigators said the stolen gold was taken to Smart Creations in Chennai for separation and processing.Further questioning and recovery efforts are underway as the probe continues to widen.