സി.പി.ഐയെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചതിയന്‍ ചന്തുമാര്‍ എല്ലാം നേടിയിട്ട് തള്ളിപ്പറയുന്നെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പറയുന്നവര്‍ക്ക് തന്നെയാണ് ആ തൊപ്പി ചേരുന്നത്. എല്‍.ഡി.എഫിന് മാര്‍ക്കിടാന്‍ വെള്ളാപ്പള്ളിയെ ഏല്‍പ്പിച്ചിട്ടില്ല. വെള്ളാപ്പള്ളിയെ താന്‍ കാറില്‍ കയറ്റില്ല, കണ്ടാൽ ചിരിക്കും കൈ കൊടുക്കും അത്രമാത്രം – ബിനോയ് കൂട്ടിച്ചേര്‍ത്തു.
ശബരിമലയിൽ ഉപ്പ് തിന്നവർ ശിക്ഷിക്കപ്പെടണം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശബരിമലയിലെ സ്വത്ത് അപഹരിച്ചത് ആരായാലും അവരോട് വിട്ടുവീഴ്ചയില്ല. എസ്ഐ ടി അന്വേഷണത്തിൽ സംശയമില്ല. നിർബാധം മുന്നോട്ട് പോകണം എന്നും ബിനോയ് പറഞ്ഞു. അറസ്റ്റിലായ പത്മകുമാറിന്റെ ഉൾപ്പടെ കുറ്റം എന്താണെന്ന് ബോധ്യപ്പെട്ടിട്ടില്ല എന്ന് സിപിഎം പറയുമ്പോഴാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം