കോഴിക്കോട് ദേശീയപാതയില്‍ രാമനാട്ടുകര–വെങ്ങളം ബൈപ്പാസില്‍ നാളെ ടോള്‍ പിരിവ് ആരംഭിക്കില്ല. വിജ്ഞാപനം ഇറങ്ങാത്താണ് ടോള്‍ പിരിവ് നീട്ടാന്‍ കാരണം. നിര്‍മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിവ് ആരംഭിക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. ടോള്‍ ആരംഭിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരിക്ക് കത്തയച്ചു.
പുതുവര്‍ഷപ്പുലരിയില്‍ രാമനാട്ടുകര–വെങ്ങളം ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിക്കുവാനായിരുന്നു ദേശീയപാത അതോറിറ്റിയുടെയും കരാറുകമ്പനിയുടെയും ഒരുക്കങ്ങള്‍. എന്നാല്‍ വിജ്ഞാപനം ഇറങ്ങാത്തതിനാല്‍ നാളെ ടോള്‍ പിരിവ് ആംരംഭിക്കില്ലെന്നാണ് ദേശീയപാത അതോറിറ്റി അധികൃതര്‍ വ്യക്തമാക്കുന്നത്. ട്രയല്‍ റണ്‍ നാളെ മുതല്‍ ആരംഭിച്ചേക്കും എന്നാല്‍ ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട് ടോള്‍പ്ലാസയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
മാമ്പുഴ,കോരപ്പുഴ,മലാപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ ദേശീയപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ല. കൂടത്തുംപാറ ,പന്തീരങ്കാവ് ,ഇരിങ്ങല്ലൂര്‍ എന്നിവടങ്ങളില്‍ സര്‍വീസ് റോഡിന്‍റെ പ്രശ്നങ്ങളും പരിഹരിച്ചിട്ടില്ല. പണി പൂര്‍ത്തിയാക്കാതെ ടോള്‍ പിരിവ് ആരംഭിക്കുന്നത് ദേശീയപാത ഫീസ് റൂള്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എം.കെ രാഘവന്‍ എം.പി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചു. നാട്ടുകാര്‍ക്ക് ടോളില്‍ പൂര്‍ണമായി ഇളവു നല്‍കുന്നത് ഉള്‍പ്പെടെയുള്ള
ആവശ്യങ്ങള്‍ അംഗീകരിക്കാതെ ടോള്‍ പിരിവ് ആരംഭിച്ചാല്‍ ഉപരോധ സമരത്തിലേക്ക് കടക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ മുന്നറിയിപ്പ്.