നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയ്ക്ക് തിരുവനന്തപുരം മുടവന്‍മുകളിലെ വീട്ടില്‍ അന്ത്യവിശ്രമം. അന്ത്യാജ്ഞലികള്‍ അര്‍പ്പിക്കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേര്‍ക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ഉള്‍പ്പടെ എത്തി. അച്ഛന്‍ വി.വിശ്വനാഥന്‍ നായര്‍ നിര്‍മിച്ച വീടുമായി മോഹൻലാലിന് ഏറെ വൈകാരിക ബന്ധമുണ്ട്.
മോഹൻലാൽ സിനിമയിൽ പ്രവേശിച്ച ആദ്യ കാലം വരെ ചെലവിട്ട വീട്ടില്‍ രാവിലെ മുതല്‍ ലാലിന്‍റെ സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് പേർ എത്തിക്കൊണ്ടിരിക്കുന്നു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേര്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാര്‍, മറ്റ് ജനപ്രതിനിധികള്‍ എല്ലാവരും പുഷ്പചക്രങ്ങളുമായി വന്നു മോഹൻലാലിന്‍റെ ഉറ്റ സുഹൃത്തുക്കളായ പ്രിയദർശൻ, ജി സുരേഷ് കുമാർ,മണിയൻപിള്ള രാജു, എംജി ശ്രീകുമാർ, തുടങ്ങിയവർ ലാലിനൊപ്പം സദാനേരവും ഉണ്ടായിരുന്നു
മോഹൻലാലിൻ്റെ അച്ഛൻ വിശ്വനാഥൻ നായരുടെയും സഹോദരൻ പ്യാരേ ലാലിൻറെയും മൃതദേഹങ്ങൾ സംസ്ക്കരിച്ച സ്ഥലത്തിന് സമീപത്താണ് അമ്മയ്ക്കും ചിതയൊരുക്കിയത്. പക്ഷാഘാതത്തെത്തുടർന്ന് ചികിൽസയിലായിരുന്ന ശാന്തകുമാരി ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ കൊച്ചി എളമക്കരയിലെ വീട്ടിൽവച്ചാണ് മരിച്ചത്. jരാത്രിപത്തരയോടെ തിരുവനന്തപുരത്തെത്തിച്ചു.വൈകുന്നേരം നാലിന് ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മോഹന്‍ലാലും മകന്‍ പ്രണവും.