കലൂര്‍ സ്റ്റേഡിയം അപകടത്തില്‍ GCDAയ്ക്കെതിരെ ഉമാ തോമസ് എംഎല്‍എയുടെ നിയമനടപടി. രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. അപകടത്തിന്റെ ഉത്തരവാദികളെ പോലും കണ്ടെത്താനായില്ലെന്നും പരിപാടിക്ക് അനുമതി നല്‍കിയതില്‍ വ്യക്തതയില്ലെന്നും ഉമ തോമസ്. സംഘടകരായ മൃദംഗ വിഷന് സമൻസ് അയച്ചിട്ട് അവർ കൈപ്പറ്റിയില്ലെന്നാണ് അറിഞ്ഞത് . വിലാസം പോലും ഇല്ലാത്തവർക്കാണോ സ്റ്റേഡിയം വാടകയ്ക്ക് നൽകിയത്? . തനിക്ക് അല്ലെങ്കിൽ മറ്റാർക്കെങ്കിലും അന്ന് അപകടം സംഭവിക്കുമായിരുന്നുവെന്നും ഉമ തോമസ് ചൂണ്ടിക്കാട്ടി
ഡിസംബർ 29ന് കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ വീണു പരുക്കേറ്റ എംഎല്‍എ ഏറെനാള്‍ ആശുപത്രിയിൽ ചികിത്സയിലും പിന്നീടു വീട്ടിൽ വിശ്രമത്തിലുമായിരുന്നു.
അപകടത്തിൽ തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും ഗുരുതര പരുക്കേറ്റ ഉമ തോമസ് 6 ദിവസം വെന്റിലേറ്ററിലായിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതോടെ മുറിയിലേക്കു മാറ്റി റീഹാബിലിറ്റേഷൻ ഉൾപ്പെടെയുള്ള ചികിത്സകൾ നൽകി.