കൊച്ചി ബ്രോഡ്‌വേയിലെ തീപിടിത്തത്തിൽ പത്തിലേറെ കടകൾ കത്തിനശിച്ചു. കോളുത്തറ ബസാർ കെട്ടിടത്തിലെ ഫാൻസി, കളിപ്പാട്ട കടകൾക്കാണ് തീപിടിച്ചത്. അഗ്നിരക്ഷാസേനയുടെ എട്ടു യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്ത് മാലിന്യം കൂട്ടിയിട്ടിരുന്ന ഷെഡ്ഡിൽ നിന്നാണ് തീ പടർന്നത് എന്നാണ് സംശയം. താഴത്തെ നിലയിലാണ് തീ മുകളിലേക്ക് പടരുകയായിരുന്നു. 12 ഓളം കടകളിലേക്ക് തീ പടർന്നിട്ടുണ്ട്.
ഉടനെ തന്നെ തൊട്ടടുത്ത് കടകളിൽ ഉണ്ടായിരുന്നവർ വിവരം അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. ക്രിസ്മസ്, ന്യൂ ഇയർ സീസണിലെ വലിയ തിരക്കിനിടെ തീപ്പിടുത്തം ഉണ്ടാക്കിയത് ആശങ്കയായിരുന്നു. എന്നാള്‍ ആര്‍ക്കും തന്നെ പരിക്കോ അപകടമോ സംഭവിച്ചില്ല. നിലവില്‍ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.