എബിവിപി പ്രവര്‍ത്തകന്‍ വിശാല്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതേവിട്ടു. മാവേലിക്കര അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. വിധി നിരാശാജനകമാണെന്നും അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതികളെ ശിക്ഷിക്കും വരെ പോരാട്ടം തുടരുമെന്ന് എബിവിപി പ്രതികരിച്ചു. ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ 19 പ്രതികളും. 2012 ജൂലൈ പതിനാറിനാണ് ചെങ്ങന്നൂര്‍ കോളജില്‍ ബിരുദ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിനിടെ വിശാല്‍ കൊല്ലപ്പെട്ടത്.
കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ വിശാല്‍ സുഹൃത്തിനോട് വെളിപ്പെടുത്തിയത്.