നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത വ്യാപാരി ദിലീപ് കുമാറിന്റെ കുറിപ്പില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം . ആത്മഹത്യ ചെയ്യുന്നത് കൗണ്‍സിലര്‍ ഗ്രാമം പ്രവീണിന്റെ മാനസികപീഡനംമൂലമെന്ന് കുറിപ്പില്‍ പറയുന്നു. നെയ്യാറ്റിൻകരയിൽ മൊബൈൽ കട നടത്തുകയായിരുന്നു ദിലീപ്. ഇന്നലെ രാവിലെയാണ് ദിലീപ് കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.