തിരുവനന്തപുരം നഗരമധ്യത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന ഇരുപത്തിരണ്ടുകാരനെ കാണാതായി. പേട്ട പൊലീസ് സ്റ്റേഷന് സമീപം ടയര്‍ റീ ട്രെഡിങ് സ്ഥാപനത്തിലെ ജീവനക്കാരനായ ഷാനു ഷാഹുലിനെയാണ് ഇന്നലെ രാവിലെ കാണാതായത്.
വഞ്ചിയൂര്‍ അത്താണിലെയ്നില്‍ ഓട്ടോഡ്രൈവറായ ഷാഹുല്‍ ഹമീദിന്‍റെ ഏകമകനാണ്. അഞ്ചുവര്‍ഷമായി ടയര്‍ സ്ഥാപനത്തില്‍ മകന്‍ ജോലിചെയ്യുന്നുവെന്ന് ഷാഹുല്‍ ഹമീദ് പറഞ്ഞു. പേട്ട പൊലീസില്‍ പരാതിനല്‍കിയിട്ടുണ്ട്. ഷാനുവിനായി അന്വേഷണം തുടരുകയാണെന്ന് പേട്ട പൊലീസ് പറഞ്ഞു.
യുവാവിന് മൊബൈല്‍ ഫോണ്‍ ഇല്ല. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് യുവാവിനെ കാണാതാകുന്നത്. സ്വയം ഭക്ഷണം ചോദിച്ചു വാങ്ങാന്‍ പോലും അറിയാത്ത തന്റെ മകനെ എത്രയും വേഗം കണ്ടെത്തിത്തരണമെന്ന് പിതാവ് ഷാഹുല്‍ ഹമീദ് പറയുന്നു. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന ആളാണ് യുവാവ്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9447494751 എന്ന നമ്പറിലേക്ക് വിളിച്ച് അറിയിക്കണം.