മണ്ഡല കാലത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയിൽ മണ്ഡലപൂജ. രാത്രി 10ന് ഹരിവരാസനം പാടി നട അടക്കും. മകര വിളക്ക് മഹോത്സവത്തിനായി 30 ന് വൈകിട്ട് അഞ്ച് മണിക്ക് ശബരിമല നട വീണ്ടും തുറക്കും.
വൃത ശുദ്ധിയുടെ 41 ദിന രാത്രങ്ങൾ പിന്നിട്ട് മണ്ഡല കാലത്തിന് പരി സമാപ്തി. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെയും മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയുടെയും നേതൃത്വത്തിൽ രാവിലെ 10.10 നും 11.30 നും ഇടയിലായിരുന്നു അയ്യപ്പന് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ. ഭക്തജന സഹസ്രങ്ങൾ മണ്ഡല പൂജയുടെ ദർശന പുണ്യം നേടി.
33.25 ലക്ഷം പേരാണ് മണ്ഡലകാലത്തു ശബരിമലയിൽ ദർശനത്തിന് എത്തിയത്. വൈകിട്ട് ദീപരാധനയ്ക്കും അത്താഴ പൂജയ്ക്കും ശേഷം അയ്യനെ യോഗനിദ്രയിലാക്കി യോഗദണ്ഡും ജപമാലയും ചാര്‍ത്തി, ഭസ്മാഭിഷിക്തനാക്കി. ഹരിവരാസനം പാടി ശബരിമല നട അടക്കും. മകര വിളക്ക് മഹോത്സവത്തിനായി 30 ന് വൈകിട്ട് വീണ്ടും നട തുറക്കും.