കൊല്ലത്ത് ക്ഷേത്രത്തിലെ കഴകക്കാരനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര തേവലപ്പുറം താമരംചിറ ശ്രീകൃഷ്ണ ക്ഷേത്രക്കുളത്തിലാണ് താത്കാലിക കഴകമായി ജോലി ചെയ്തിരുന്ന മാറനാട് മിഥിലയിൽ (അമ്പൂർ വീട്) മധുസൂദനൻ പിള്ളയെ  (56)   മരിച്ച നിലയിൽ കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം രാവിലെ 11.30നാണ് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. രാവിലെ ക്ഷേത്രത്തിലെത്തിയ മധുസൂദനൻ പിള്ള വിളക്ക് കൊളുത്തലടക്കം ജോലികളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു.  ശാന്തിക്കാരനെത്തിയപ്പോൾ കഴകത്തെ കാണാനില്ലായിരുന്നു. അന്വേഷണം നടത്തിയപ്പോഴാണ് കുളത്തിൽ നിന്ന് മൃതദേഹം ലഭിച്ചത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് ഭാഷ്യം. 

മരിച്ച മധുസൂദനൻ പിള്ളയ്ക്ക് സാമ്പത്തിക ബാദ്ധ്യതകൾ ഉണ്ടായിരുന്നു. മൃതദേഹം  പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം കഴിഞ്ഞു. ഭാര്യ: രമാഭായി. മക്കൾ: മനോജ്, മായ. മരുമക്കൾ: ദീപു, അർച്ചന.

ENGLISH SUMMARY: