ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. 'വട്ടുള്ള ചിലരാണ് ആക്രമണം നടത്തുന്നത്. അതിന്റെ ഉത്തരവാദിത്തം ബിജെപിക്കില്ല. അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും' വിവാദമാക്കേണ്ടതില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ പള്ളി സന്ദര്‍ശനത്തോട് അനുബന്ധിച്ച് CNI സഭാ ആസ്ഥാനത്ത് വിശ്വാസികളെ തടഞ്ഞത് സംഭവത്തിലും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. സുരക്ഷയുടെ ഭാഗമായാണ് വിശ്വാസികളെ തടഞ്ഞതെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. പ്രയാസമുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.