ക്രിസ്മസ് ദിനത്തില്‍ ലോക്ഭവന്‍ ജീവനക്കാര്‍ക്ക് അവധിയില്ല. ജീവനക്കാരെല്ലാം നാളെ ഹാജരാകാന്‍ ലോക്ഭവന്‍ കണ്‍ട്രോളര്‍ ഉത്തരവിറക്കി. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് നിര്‍ദ്ദേശം. ഉത്തരവിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. 

വാജ്പേയിയുടെ ജന്മദിനം ഗുഡ് ഗവേണന്‍സ് ദിവസമായിട്ടാണ് ആഘോഷിക്കുന്നത്. പത്ത് മണിക്കാണ് പരിപാടി. ഈ പരിപാടിയില്‍ എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കണം എന്നും ഉത്തരവിലുണ്ട്. അതിനാല്‍ ജീവനക്കാര്‍ക്ക് ക്രിസ്മസ് അവധി ലഭിക്കില്ല. 

നേരത്തെ ഉത്തര്‍പ്രദേശില്‍ ക്രിസ്മസ് അവധി റദ്ദാക്കി സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം ആഘോഷിക്കാനാണ് യുപിയിലും അവധി റദ്ദാക്കിയത്. 

അതേസമയം, കേരളത്തില്‍ പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ അവധി ഡിസംബര്‍ 24ന് ആരംഭിക്കും. പുതുവര്‍ഷാഘോഷം കൂടി കഴിഞ്ഞ ശേഷം ജനുവരി 5നാണ് സ്‌കൂളുകള്‍ തുറക്കുക.

ENGLISH SUMMARY:

Christmas Holiday Cancellation affects Lok Bhavan employees in Uttar Pradesh. The order mandates attendance for Atal Bihari Vajpayee's birthday celebration, contrasting with Kerala schools commencing their holiday on December 24th.