ദീര്‍ഘദൂര യാത്രയ്ക്കിടയില്‍ വൃത്തിയുള്ള ശുചിമുറിക്കായുള്ള അന്വേഷണത്തിന് ഉത്തരം ക്ലൂ. സര്‍ക്കാരിന്‍റെയും, പൊതുഇടങ്ങളിലെയും, ഹോട്ടലുകളിലെയും ശുചിമുറികളെക്കുറിച്ചുള്ള വിവരങ്ങള്‍ ക്ലൂ ആപ്പില്‍ കയറിയാല്‍ ലഭിക്കും. തദ്ദേശവകുപ്പിന് കീഴിലുള്ള ശുചിത്വമിഷനാണ് ഈ ഉദ്യമത്തിന് പിന്നില്‍.
യാത്രയ്ക്കിടയിലെ വലിയ ചോദ്യത്തിന് ലളിതമായ ഉത്തരം. ക്ലൂ ആപ്പിലേക്ക് കയറിയാല്‍ ഏറ്റവും അടുത്തുള്ള ശുചിമുറികളെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കും. ശുചിമുറിയുള്ള സ്ഥലത്തേക്ക് എത്താനുള്ള ദൂരം, വൃത്തി, ഉപയോഗിക്കുന്നതിന് പണം ഈടാക്കുന്നതാണെങ്കില്‍ അതിന്‍റെ വിവരങ്ങളും ലളിതമായി അറിയാം. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ഉദ്ഘാടനം ചെയ്തു.
തദ്ദേശവകുപ്പിന്‍റെ നേതൃത്വത്തില്‍ കേരള ഹോട്ടല്‍ അന്‍ഡ് റസ്റ്ററന്‍റ്സ് അസോസിയേഷന്‍, വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചിത്വമിഷനും ഫ്രുഗല്‍ സയന്‍റിഫിക് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.