TOPICS COVERED

 കൊച്ചിയില്‍ അമിത വേഗതയില്‍ പോയ ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. എളമക്കര സ്വദേശി അസിം മുഹമ്മദ് ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരന്‍ അസറിന് ഗുരുതര പരുക്കേറ്റു. റോഡിലെ ഹമ്പില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

നെഞ്ചിടിപ്പ് ഉയര്‍ത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സഹോദരങ്ങള്‍ സഞ്ചരിച്ച ബൈക്ക് ഹമ്പില്‍തട്ടി നിയന്ത്രണം നഷ്ടപ്പെടുന്നതും വശത്തേക്ക് ചരിയുന്നതും ഉടന്‍ തന്നെ അസിമിന്റെ തല ഇടതുവശത്തേക്ക് ചായുന്നതും അതിവേഗത്തില്‍ മതിലിലിടിക്കുന്നതുമാണ് ദൃശ്യങ്ങളില്‍. അതിവേഗത്തില്‍ തല മതലിലിടിച്ചതാണ് മരണകാരണം.

മതിലിലിടിച്ച ഉടന്‍ ബൈല്‍ നിന്ന് സഹോദരങ്ങള്‍ റോഡിലേക്ക് തെറിച്ചുവീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതേസമയം ഇടപ്പള്ളി വൈറ്റില ബൈപ്പാസില്‍ കണ്ടെയ്നര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചുകയറി കാല്‍നടയാത്രക്കാരനും ലോറി ഡ്രൈവര്‍ക്കും പരുക്കേറ്റു. കണ്ടെയ്നര്‍ ലോറി കാലിയായിരുന്നു.

ENGLISH SUMMARY:

Bike accident is the focus of this article, detailing a tragic incident in Kochi where a young man lost his life due to overspeeding. The accident occurred when the bike hit a speed bump, leading to a loss of control and a collision with a wall.