ക്യാൻസർ ബാധിതരായ കുട്ടികൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് ലയൺസ് ക്ലബ്ബ്. ചൈൽഡ്ഹുഡ് കാൻസർ പ്രൊജക്ടിൻ്റെ ഭാഗമായി കൊച്ചിയിൽ ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 സി ആണ് ചടങ്ങ് സംഘടിപ്പിച്ചത്. കെഎസ്ആർടിസി ഡബ്ബിൾ ഡക്കർ ബസിൽ നാൽപ്പത് കുട്ടികൾ അവരുടെ മാതാപിതാക്കളുമായി ആഘോഷയാത്രയും നടത്തി.
എറണാകുളം ബോട്ടു ജെട്ടിയിൽ നിന്ന് ആഘോഷത്തിൻ്റെ തുടക്കം. ഡെപ്യൂട്ടി പൊലീസ് കമീഷണർ വിനോദ് പിള്ള യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ബൈജു എഴുപുന്ന മുഖ്യ അതിഥിയായി. കുട്ടികളും, സാൻ്റാ ക്ലോസും പാട്ടും, നൃത്തവും ഒന്നിച്ച്. തൃപ്പൂണിത്തുറയിൽ യാത്രയ്ക്ക് സമാപനം. തുടർന്ന് ചമ്പക്കര സെന്റ് ജയിംസ് പള്ളി ഓഡിറ്റോറിയത്തിൽ സംഗീത നിശ. സംഗീത സംവിധായകൻ ജെറി അമൽദേവിൻ്റെ സാന്നിധ്യവും.