പോളിമർ ബാത്ത് ഫിറ്റിങ് മേഖലയിലെ പ്രമുഖ ബ്രാൻഡ് ആയ വാട്ടർ ടെക് ഗ്രൂപ്പ് 600 ഉൽപ്പന്നങ്ങളുടെ റീലോഞ്ച് കൊച്ചിയിൽ നടത്തി. പുതിയ വീടുകളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് പുതിയ രൂപത്തിൽ നിർമിച്ച ഉല്‍പന്നങ്ങളാണ് പുറത്തിറക്കിയതെന്ന് കമ്പനി അറിയിച്ചു. മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമായി വ്യോമയാന സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന പോം മെറ്റീരിയൽ ഉപയോഗിച്ചാണ് വാട്ടർ ടെക്കിന്റെ നിർമ്മാണ രീതി. ആധുനിക ഡിസൈനും, അത്യാധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് പുതിയ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്. റീലോഞ്ചിൽ സി.പി ഫിറ്റിങ്സ് ആൻഡ് സാനിറ്ററിവെയർ ബിസിനസ് ഹെഡ് മായങ്ക് ശർമയും മാർക്കറ്റിങ് ഹെഡ് സ്വപ്നിൽ സിംഗാസനെയും പങ്കെടുത്തു. ഉൽപ്പന്നങ്ങളുടെ റീലോഞ്ച് തിരുവനന്തപുരത്തും കോഴിക്കോടും കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു.