സംസ്ഥാനത്ത് രണ്ടു വാഹനാപകടങ്ങളിലായി നാലു പേര്‍ മരിച്ചു. ഒറ്റപ്പാലം ലക്കിടിയില്‍ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. തിരുവില്വാമല സ്വദേശി ശരണ്യ, മകള്‍ ആദിശ്രീ എന്നിവരാണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ച ബന്ധു മോഹന്‍ ദാസിന് പരുക്കേറ്റു. ഒരേദിശയില്‍ പോയ സ്കൂട്ടറില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു.  ഇരുവരും തൽക്ഷണം മരിച്ചു. തിരുവില്വാമലയിലെ വീട്ടിൽ നിന്ന് ഭർത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്ക് പോകുകയായിരുന്നു ശരണ്യയും കുട്ടിയും.

ആലപ്പുഴ വളവനാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.മരിച്ചത് മണ്ണ‍‍ഞ്ചേരി സ്വദേശി നിഖില്‍(19), ചേര്‍ത്തല സ്വദേശി അരീപ്പറമ്പ് കൊച്ചിറവിളി വീട്ടിൽ രാകേഷ് (25) എന്നിവരാണ് മരിച്ചത്. രാകേഷിന്റെ സുഹൃത്ത് വിപിന് ഗുരുതരപരുക്കേറ്റു. രാത്രിയിൽ വളവനാട്  എ എസ് കനാൽ- പറത്തറ പാലത്തിന് സമീപമായിരുന്നു അപകടം. 

പത്തനംതിട്ട തുലാപ്പള്ളിയില്‍ മിനി ബസ് കാറിലും ടൂറിസ്റ്റ് ബസിലും ഇടിച്ചു. 20 പേര്‍ക്ക് പരുക്ക്.  ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു

ENGLISH SUMMARY:

Kerala road accidents resulted in four fatalities. Two separate incidents, one in Ottapalam and another in Alappuzha, highlight the need for increased road safety measures across the state.