എറണാകുളത്തെ വൻതോൽവിയിൽ ആശങ്കയിലായി സിപിഎം ജില്ലാനേതൃത്വം. പരാജയകാരണത്തിൽ ഭിന്നാഭിപ്രായം ഉയർത്തി ജില്ലാകമ്മിറ്റി. പരാജയകാരണം വിശദമായി പരിശോധിക്കണമെന്ന് ബ്രാഞ്ചുകളോട് ജില്ലാനേതൃത്വം ആവശ്യപ്പെട്ടു. ശബരിമല വിഷയം തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചു. പാർട്ടി അണികൾ ഉൾപ്പെടെ വോട്ടു മാറ്റികുത്തിയെന്നും കുറ്റപ്പെടുത്തലുണ്ടായി.
റിവ്യുമീറ്റിങ്ങിൽ ഏരിയ കമ്മിറ്റികൾ വോട്ടുകണക്കും, കാരണങ്ങളും അവതരിപ്പിച്ചു. പ്രാദേശികതലത്തിൽ സംഘടനാവീഴ്ച വ്യാപകമെന്ന് വിമർശനം. അതുപരിഹരിക്കണം. പുതിയചെറുപ്പക്കാരെ ആകർഷിക്കാൻ ആകുന്നില്ല. ജില്ലാക്കമ്മിറ്റിയിൽ സർക്കാർ പ്രവർത്തനങ്ങൾക്കെതിരെയും വിമർശനം ഉയർന്നു. ഇതാണ് നിലയെങ്കിൽ നിയമസഭാതിരഞ്ഞെടുപ്പിലും പ്രതിസന്ധി ഉണ്ടാകുമെന്നും നേതാക്കൾ യോഗത്തിൽ പറഞ്ഞു.