ഏഷ്യയിലെ ഏറ്റവും വലിയ യുവ സംരംഭകത്വ സംഗമത്തിന് കാസർകോട് ഇന്ന് തുടക്കം. കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയിൽ നടക്കുന്ന ഐഇഡിസി സമിറ്റിൽ 3000 വിദ്യാർഥികളും യുവ സംരംഭകരും പങ്കെടുക്കും. സമിറ്റിന്റെ ഭാഗമായി തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് പ്രത്യേക ഇന്നോവേഷൻ ട്രെയിനും പുറപ്പെട്ടിട്ടുണ്ട്.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയിൽ സംസ്ഥാനത്തെ 550ലധികം ഐഇഡിസി കേന്ദ്രങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും യുവ സംരംഭകരുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. സ്റ്റാർട്ടപ്പ് സ്ഥാപകരും വ്യവസായ വിദഗ്ധരും പങ്കെടുക്കുന്ന ഉച്ചകോടി ആശയ കൈമാറ്റത്തിനും നെറ്റ് വർക്കിംഗ് അവസരത്തിനുമുള്ള വേദിയാകും.
എൽബിഎസ് എൻജിനീയറിങ് കോളേജിലും, പെരിയാ കേന്ദ്ര സർവകലാശാലയിലും നടക്കുന്ന ഉച്ചകോടിയിൽ 35 ഓളം വേദികളിലായി 3000 വിദ്യാർഥികൾ പങ്കെടുക്കും. 75 അഞ്ചോളം സംരംഭകർ സ്പീക്കർമാരാകും. തിരഞ്ഞെടുക്കപ്പെടുന്ന ടീമിന് ദുബായിൽ 5 ലക്ഷം രൂപ ട്യൂഷൻ ഫീസ് വരുന്ന അന്താരാഷ്ട്ര സംരംഭകത്വം പരിശീലനവും അമ്പതിനായിരം രൂപയുടെ ക്യാഷ് അവാർഡും ലഭിക്കും. വിദ്യാർഥികളെ ഉച്ചകോടിയിലേക്ക് എത്തിക്കാൻ തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച ഇന്നവേഷൻ ട്രെയിനും സമിറ്റിന്റെ പ്രത്യേകതയാണ്.