ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ രണ്ട് പ്രതികൾക്ക് കൂടി പരോള്‍. 15 ദിവസത്തെ പരോള്‍ ലഭിച്ച മുഹമ്മദ് ഷാഫി, ഷിനോജ്  എന്നിവര്‍ ഇന്നലെ പുറത്തിറങ്ങി. പ്രതികളെ സംരക്ഷിക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെ.കെ.രമ ആരോപിച്ചു. 

വർഷാവസാനം നൽകുന്ന സ്വാഭാവിക പരോൾ മാത്രമെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. 15 ദിവസത്തെ പരോളാണ് മുഹമ്മദ് ഷാഫി, ഷിനോജ് എന്നീ പ്രതികൾക്ക് ഇപ്പോൾ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ ടി.കെ രജീഷിനും പരോൾ അനുവദിച്ചിരുന്നു. ഒരു മാസം ജയിലിൽ കിടക്കുന്നവർക്ക് 5 ദിവസത്തെ പരോളുണ്ട്. അതുപോലെ ഒരു വർഷം ജയിലിൽ കഴിയുന്നവർക്ക് 60 ദിവസവും ലഭിക്കും. ഇത് അനുവദിക്കുക എന്നുള്ളത് ജയിൽ ചട്ടമാണ്. അതിനാൽ സ്വാഭാവികമായ പരോൾ എന്നാണ് ജയിൽ വകുപ്പിന്റെ വിശദീകരണം. 

തെരഞ്ഞെടുപ്പ് സമയമായത് കൊണ്ട് കഴിഞ്ഞ മാസങ്ങളിൽ ആർക്കും പരോൾ നൽകിയിരുന്നില്ല. 31 ആകുമ്പോഴേയ്ക്കും കാലാവധി . അവസാനിക്കും. അതിനാൽ പരമാവധി ആളുകൾക്ക് ജയിൽ വകുപ്പ്  പരോൾ അനുവദിക്കുകയാണ്.

ENGLISH SUMMARY:

Controversy erupts as two more convicts in the T.P. Chandrasekharan murder case, Mohammed Shafi and Shinoz, have been granted 15 days of parole. While jail authorities term it a routine year-end procedure, K.K. Rema MLA alleged that the government is actively protecting the culprits.