ആലപ്പുഴ വാടയ്ക്കല്‍, 10 മാസം പ്രായമുള്ള ഡാൽവിൻ, കാണുന്നവരുടെയെല്ലാം നൊമ്പരമാണ്. ജന്മനാ പിത്താശയം ഇല്ലാത്തതിനാൽ ദഹനം നടക്കുന്നില്ല. കരൾ മാറ്റി വയ്ക്കൽ മാത്രമാണ് പരിഹാരം. അമ്മ കരൾ പകുത്ത് നൽകാൻ തയാറാണെങ്കിലും ശസ്ത്രക്രിയക്ക് ലക്ഷങ്ങൾ ആവശ്യമായതിനാൽ ഉദാരമതികളുടെ കനിവ് തേടുകയാണ് ഈ നിർധന കുടുംബം.
കാണുന്നവർക്ക് കണ്ടു നിൽക്കാക്കാനാവില്ല കുഞ്ഞ് ഡാൽവിൻ്റെ കരച്ചിൽ. ആലപ്പുഴ വാടയ്ക്കൽ വാർഡ് കുരിശിങ്കൽ അനീഷിൻ്റെയും മേരി സനികയുടെയും രണ്ടാമത്തെ മകനാണ് 10 മാസം പ്രായമുള്ള ഡാൽവിൻ സെബാസ്റ്റ്യൻ. ജനിച്ച് 45 ദിവസമായപ്പോൾ കണ്ണിന് മഞ്ഞ നിറം കണ്ടു. പരിശോധനയിൽ പിത്താശയം ഇല്ലെന്ന് കണ്ടെത്തി. ദഹനം നടക്കുന്നില്ല. തിരുവനന്തപുരം SAT ആശുപത്രിയിൽ ഒരു ഓപ്പറേഷൻ നടത്തി. പൂർണമായും സുഖമാകണമെങ്കിൽ എത്രയും പെട്ടെന്ന് കരൾ മാറ്റിവയ്ക്കണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. അമ്മ കരൾ പകുത്ത് നൽകാൻ തയാറാണ്.
ശസ്ത്രക്രിയക്കും തുടർ ചികിൽസകൾക്കുമായി 45 ലക്ഷം രൂപ വേണം. ഈ നിർധന കുടുംബത്തിന് സ്വപ്നം കാണാവന്നതിനപ്പുറമാണ് ഈ തുക. കുഞ്ഞു ഡാൽവിന് ജീവിക്കാൻ കരുണയുള്ളവരുടെ കനിവ് വേണം. അതിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ കുടുംബം
John Bosco K R
Ac No: 110150223548
IFSC Code :CNRB0007442
Canara Bank,
Thiruvambaddy Branch
Alappuzha
GPay 9778053192