ഹൃദയപൂര്‍വം ചരിത്രത്തിലേക്ക് എറണാകുളം ജില്ലാ ആശുപത്രി. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഹൃദയവുമായി പുറപ്പെട്ട എയര്‍ ആംബുലന്‍സ് കൊച്ചി ഹയാത്ത് ഹെലിപ്പാഡിലെത്തി. അവിടെ നിന്നാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.
അപൂർവ ജനിതകരോഗം ബാധിച്ച് ഹൃദയം തകരാറിലായ നേപ്പാളുകാരി ദുർഗയ്ക്കാണ് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. ബൈക്കപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച കൊല്ലം ചിറക്കര സ്വദേശി ആർ.ഷിബുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. 7 പേർക്ക് പുതുജീവൻ നൽകിയാണ് ഷിബു മടങ്ങുന്നത്.