വന്ദേഭാരതുണ്ടായിട്ടും, ബെംഗളുരു മലയാളികളുടെ ഉത്സവകാല യാത്രാദുരിതം തുടരുന്നു. ക്രിസ്മസ് –പുതുവല്‍സര ആഘോഷക്കാലത്ത് ബെംഗളുരുവില്‍ നിന്നു നാട്ടിലെത്താന്‍ കഴിയാതെ വലയുകയാണ് മലയാളികള്‍. ഇതിനകം പ്രഖ്യാപിച്ച സ്പെഷല്‍ ട്രെയിനുകളിലും ബസുകളിലും ബുക്കിങ് പൂര്‍ത്തിയായി.

ജാലഹള്ളിയിലെ കെ.എന്‍.എസ്.എസിലെ വനിതകള്‍ ക്രിസ്മസ് അവധിക്കാലത്ത് നാട്ടില്‍ പോകുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയിലാണ്. എങ്ങിനെ നാടണയുമെന്നതാണു ചര്‍ച്ച. ബസുകളില്‍ സീറ്റില്ല. ട്രെയിനുകളില്‍ വെയിറ്റിങ് ലിസ്റ്റ് 300 കടന്നതോടെ ഇപ്പോള്‍ റിഗ്രറ്റെന്നാണ് എഴുതികാണിക്കുന്നത്. ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കാലുകുത്താനിടമില്ല. ശബരിമല സീസണുമായി ബന്ധപെട്ടു 5 സ്പെഷ്യല്‍ ട്രെയിനുകള്‍ ബെംഗളുരുവില്‍ നിന്നു തെക്കന്‍ കേരളത്തിലേക്കുണ്ട്. ഇതിനു പുറമെ തിരക്കു കണക്കിലെടുത്തു 23നു ഹുബ്ബള്ളി–തിരുവനന്തപുരം സ്പെഷ്യല്‍‌ പ്രഖ്യാപിച്ചു. ബുക്കിങ് തുടങ്ങി മിനിറ്റുള്‍ക്കുള്ളില്‍ വെയിറ്റിങ് ലിസ്റ്റിലായി. കേരള-കര്‍ണാടക കെ. ആര്‍. ടി.സികളുടെ അധിക സര്‍വീസുകളിലും ടിക്കറ്റ് കിട്ടാനില്ല.

അവസരം മുതലെടുത്തു സ്വകാര്യ ബസ് ലോബി നിരക്കുയര്‍ത്തി തുടങ്ങി. ക്രിസ്മസിനു തൊട്ടുതലേന്നുള്ള ദിവസങ്ങളിലേക്ക് ഇപ്പോള്‍ തന്നെ ബെംഗളുരു–എറണാകുളം റൂട്ടില്‍ നിരക്ക് 4000 കടന്നു. വരും ദിവസങ്ങളില്‍ ഇനിയും കൂടും. വന്ദേഭാരത് വരുന്നതോടെ ആശ്വാസമാകുമെന്നു ദുരിതത്തിന് അല്‍പം കരുതിയിരുന്നതൊക്കെ തെറ്റി. ജനുവരി പകുതി വരെ വന്ദേഭാരതില്‍ ബെംഗളുരുവില്‍ നിന്ന് എറണാകുളത്തേക്ക് ടിക്കറ്റില്ല. ശബരിമല സര്‍വീസിനായി കൂടുതല്‍ ബസുകള്‍ നിയോഗിക്കേണ്ടതിനാല്‍ തന്നെ കെ.എസ്.ആര്‍.ടിയും നിസഹായരാണ്.

ENGLISH SUMMARY:

Kerala Travel Woes highlight the difficulties faced by Malayalis traveling from Bangalore to Kerala during the Christmas and New Year season. Despite the introduction of special trains and the Vande Bharat Express, securing tickets remains a significant challenge, leading to increased bus fares and travel distress.