2025ലെ വാര്‍ത്താതാരമാര് ? മനോരമ ന്യൂസ് ന്യൂസ് മേക്കര്‍ ആരെന്ന് ഇന്നറിയാം. പ്രഖ്യാപനം രാത്രി 9 മുതല്‍ മനോരമ ന്യൂസില്‍ കാണാം. നാലുപേരുകളില്‍ ആരാകും വാര്‍ത്തയുടെ കിരീടമണിയുക ?പത്തുപേരടങ്ങിയ പ്രാഥമികപട്ടികയില്‍നിന്ന് കൂടുതല്‍ പ്രേക്ഷക വോട്ടുകള്‍ നേടിയ നാലുപേരാണ് ന്യൂസ് മേക്കര്‍ അന്തിപട്ടികയിലുള്ളത്.
വിവിധ വിഷയങ്ങളില്‍ സ്വീകരിച്ച ഉറച്ച നിലപാടിലൂടെ ഇടതുമുന്നണിക്കകത്ത് തിരുത്തല്‍ശക്തിയായി മാറിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള ക്രിക്കറ്റ് ലീഗില്‍ ഉള്‍പ്പെടെ സിക്സറുകളിലൂടെ വെടിക്കെട്ട് തീര്‍ത്ത് ആരാധകരുടെ ഇഷ്ടം നേടിയ തലശേരിക്കാരന്‍ സല്‍മാന്‍ നിസാര്‍, സഭയിലും പാര്‍ട്ടിക്കുള്ളിലും ഉറച്ച ശബ്ദത്തിലൂടെ , വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, പ്രതിസന്ധികള്‍ക്കിടെ നടന്ന തിരഞ്ഞെടുപ്പിലൂടെ താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷസ്ഥാനത്തെത്തിയ ആദ്യ വനിത ശ്വേത മേനോന്‍.
ഈ നാലുപേരില്‍നിന്ന് ഏറ്റവുമധികം പ്രേക്ഷക പിന്തുണനേടുന്ന വ്യക്തി ന്യൂസ്മേക്കര്‍ പുരസ്കാരം സ്വന്തമാക്കും. കെ.എല്‍.എം. ആക്സിവ ഫിന്‍െവസ്റ്റിന്റെ സഹകരണത്തോടെയാണ് ന്യൂസ് മേക്കര്‍ 2025 സംഘടിപ്പിക്കുന്നത്.