കണ്ണൂർ തലശ്ശേരിയിൽ പ്ലാസ്റ്റിക് റീസൈക്കിളിങ് പ്ലാന്റിൽ ഉണ്ടായ തീപിടിത്തം നിയന്ത്രണവിധേയമായെങ്കിലും പുക ശമിപ്പിക്കാനായില്ല. ശക്തമായ പുകയാണ് പ്ലാന്റിന് ചുറ്റും ഉയരുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് ഉയരുന്ന പുക ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാനിടയുണ്ട്.
തീ പൂർണമായും അണയ്ക്കാൻ ഇനിയും സമയം എടുക്കും. കൂട്ടി ഇട്ടിരിക്കുന്ന പ്ലാസ്റ്റിക്കിൻ്റെ അടി തട്ടിൽ നിന്ന് തീ വീണ്ടും പടരായുള്ള സാധ്യയുമുണ്ട്. മറ്റു കെട്ടിടങ്ങളിലേക്ക് തീ ആളി പടരാതിക്കാനുള്ള ശ്രമങ്ങളാണ് ഇന്നലെ മുതൽ അഗ്നിരക്ഷാ സേന നടത്തിയത്, അത് ഫലം കണ്ടു
അഗ്നിബാധ ഉണ്ടായ ഉടനെ 40 ഓളം വരുന്ന തൊഴിലാളികളെ ഒഴിപ്പിച്ചതിനാൽ ആർക്കും പരുക്കില്ല.കണ്ടിക്കൽ എസ്റ്റേറ്റിനു സമീപത്തെ പ്ലാന്റിൽ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അഗ്നി ബാധയുണ്ടായത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഉൾപ്പെടെ 8 അഗ്നിരക്ഷാ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.